തലയിലെ ചൊറിച്ചില്‍ മാറാന്‍ വേപ്പില വെള്ളം

തേന്‍, ഇലക്ട്രിക്കല്‍ ഹെഡ്മസാജ്, ഫ്‌ളാക്‌സ് സീഡ് ഓയില്‍, വെളിച്ചെണ്ണ എന്നിവയും ചൊറിച്ചിലിനെ ശമിപ്പിക്കാന്‍ സഹായിക്കും.

New Update
9e58a78a-c43c-4cc4-b132-b3ecc742995a

തലയിലെ ചൊറിച്ചില്‍ മാറാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില കാര്യങ്ങളുണ്ട്. 

Advertisment

വേപ്പില ഇട്ട് തിളപ്പിച്ച വെള്ളം തണുത്തതിനു ശേഷം മുടി കഴുകാനായി ഉപയോഗിക്കാം. ഷാംപൂവിനൊപ്പം വേപ്പ് എക്സ്ട്രാക്ട് ചേര്‍ത്തും ഉപയോഗിക്കാം. തേന്‍, ഇലക്ട്രിക്കല്‍ ഹെഡ്മസാജ്, ഫ്‌ളാക്‌സ് സീഡ് ഓയില്‍, വെളിച്ചെണ്ണ എന്നിവയും ചൊറിച്ചിലിനെ ശമിപ്പിക്കാന്‍ സഹായിക്കും. 

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മിശ്രിതം: 2 ടേബിള്‍ സ്പൂണ്‍ തൈര്, അര ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. തലയോട്ടിയില്‍ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകിക്കളയുക. കണ്ടീഷണര്‍ ഉപയോഗിക്കരുത്.

ശ്രദ്ധിക്കാം... 

മുടി വൃത്തിയായി സൂക്ഷിക്കുക, എന്നാല്‍ അമിതമായി കഴുകാതിരിക്കുക. ചൂടുവെള്ളം ഉപയോഗിക്കുന്നത് തലയോട്ടി വരണ്ടതാക്കും, അതിനാല്‍ ഇളം ചൂടുവെള്ളമോ തണുത്ത വെള്ളമോ ഉപയോഗിക്കുക.
ചൊറിച്ചിലിന് കാരണമായേക്കാവുന്ന താരന്‍, ഫംഗല്‍ അണുബാധ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. ചര്‍മ്മരോഗങ്ങളായ സോറിയാസിസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രം ചികിത്സ തേടുക.

Advertisment