New Update
/sathyam/media/media_files/2025/11/25/oip-12-2025-11-25-17-25-29.jpg)
ആപ്പിളില്‍ ഫ്രക്ടോസ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനക്കേടിനും, വയറുവേദന, ഗ്യാസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. അണുവിമുക്തമാക്കാത്ത ആപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ചിലരില്‍ അണുബാധക്ക് കാരണമായേക്കാം. ഇത് കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.
Advertisment
ചില ആളുകള്‍ക്ക് ആപ്പിളുമായി ബന്ധപ്പെട്ട് അലര്‍ജി ഉണ്ടാകാം. ചര്‍മ്മത്തില്‍ തടിപ്പ്, ചൊറിച്ചില്‍, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടേക്കാം. ആപ്പിളിലെ ആസിഡുകള്‍ പല്ലിന്റെ ഇനാമലിനെ ദുര്‍ബലപ്പെടുത്തുകയും, പല്ലിന് കേടുപാടുകള്‍ വരുത്തുകയും ചെയ്യും.
ചില മരുന്നുകളുമായി ആപ്പിള്‍ പ്രതിപ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ മരുന്ന് കഴിക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ആപ്പിള്‍ കഴിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us