New Update
/sathyam/media/media_files/2026/01/10/1387794-bad-smell-2026-01-10-14-28-17.webp)
പല്ലുകള്‍ ശരിയായി തേക്കാത്തത്, നാവ് വൃത്തിയാക്കാത്തത് എന്നിവ ഭക്ഷണാവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടാനും ബാക്ടീരിയ വളരാനും കാരണമാകുന്നു. പല്ലിലെ ദ്വാരങ്ങള്‍, മോണവീക്കം, മോണരോഗങ്ങള്‍ തുടങ്ങിയവ വായ്‌നാറ്റത്തിന് കാരണമാകും.
Advertisment
ഉമിനീര്‍ കുറയുന്നത് ബാക്ടീരിയ വളരാന്‍ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. വെളുത്തുള്ളി, ഉള്ളി പോലുള്ള ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് വായ്നാറ്റം ഉണ്ടാക്കും. നാവിന്റെ പിന്‍ഭാഗത്ത് ബാക്ടീരിയ അടിഞ്ഞുകൂടുന്നത് വായ്നാറ്റത്തിന് കാരണമാകും.
ചില മരുന്നുകള്‍ ഉമിനീര്‍ കുറയ്ക്കുകയും അത് വായ്‌നാറ്റത്തിന് കാരണമാവുകയും ചെയ്യും. പ്രമേഹം, ശ്വാസകോശ സംബന്ധമായ അണുബാധകള്‍, കരള്‍ അല്ലെങ്കില്‍ വൃക്ക പ്രശ്‌നങ്ങള്‍, ദഹനനാളത്തിന്റെ തകരാറുകള്‍ തുടങ്ങിയവ വായ്‌നാറ്റത്തിന് കാരണമാവാം. ടോണ്‍സിലുകളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടി കട്ടിയായി രൂപപ്പെടുന്നതാണ് ഇത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us