/sathyam/media/media_files/2026/01/02/oip-2026-01-02-10-21-42.jpg)
ഗ്രീന്‍ ബീന്‍സില്‍ വിറ്റാമിന്‍ എ, സി, കെ, ബി 6, ഫോളിക് ആസിഡ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയവയുടെ കലവറയാണ്. ഫൈബറും ധാരാളം അടങ്ങിയ ഗ്രീന്‍ ബീന്‍സില്‍ കലോറിയും കൊഴുപ്പും വളരെ കുറവാണ്.
ഇതില്‍ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ മലബന്ധത്തെ തടയാനും ഇത് ഗുണം ചെയ്യും. ഗ്രീന്‍ ബീന്‍സ് പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്. ഇവയുടെ ഗ്ലൈസെമിക് സൂചികയും കുറവാണ്. ഇതില്‍ കാത്സ്യം ഉള്‍പ്പടെ നിരവധി ധാതുക്കളും മറ്റ് വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നവയാണ്.
വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഗ്രീന്‍ ബീന്‍സ് ചര്‍മത്തിന്റെയും തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിന് നല്ലതാണ്. തലമുടി കൊഴിച്ചിലുള്ളവര്‍ക്കും നഖം പൊട്ടിപ്പോകുന്ന പ്രശ്‌നമുള്ളവര്‍ക്കുമെല്ലാം ഇത് പതിവായി കഴിക്കുന്നത് ഗുണം ചെയ്യും. അയണ്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ബീന്‍സ് കഴിക്കുന്നത് വിളര്‍ച്ചയെ തടയാനും ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാനും സഹായിക്കും. നാരുകള്‍ ധാരാളമുള്ളതിനാല്‍ ശരീരഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ബീന്‍സ് കഴിക്കാം. അതിനാല്‍ കലോറിയും കൊഴുപ്പും ധാരാളമായി അടങ്ങിയ ഭക്ഷണത്തിന് പകരം ബീന്‍സ് പതിവാക്കാം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us