ശരീരഭാരം കൂട്ടാന്‍ എരുമപ്പാല്‍

കാത്സ്യം, ഫോസ്ഫറസ് എന്നിവ ധാരാളമായി ഉള്ളതിനാല്‍ എല്ലുകളും പല്ലുകളും ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. 

New Update
OIP (6)

പശുവിന്‍ പാലിനേക്കാള്‍ കൂടുതല്‍ പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ എരുമപ്പാലില്‍ അടങ്ങിയിരിക്കുന്നു. എല്ലാ 9 അമിനോ ആസിഡുകളും ഉള്‍ക്കൊള്ളുന്നതിനാല്‍ പേശികളുടെ വളര്‍ച്ചയ്ക്കും ബലത്തിനും ഇത് സഹായിക്കുന്നു. 

Advertisment

ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു ഓപ്ഷനാണിത്. കാത്സ്യം, ഫോസ്ഫറസ് എന്നിവ ധാരാളമായി ഉള്ളതിനാല്‍ എല്ലുകളും പല്ലുകളും ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. 

വിറ്റാമിന്‍ ബി12 അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ശരീരത്തിലെ വീക്കം കുറയ്ക്കുന്ന ആന്റി ഓക്‌സിഡന്റ് സംയുക്തങ്ങള്‍ ഇതിലുണ്ട്. ഉറക്കമില്ലായ്മയുള്ളവര്‍ക്ക് രാത്രിയില്‍ എരുമപ്പാല്‍ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഊര്‍ജ്ജം നല്‍കുന്ന ഒരു മികച്ച ഭക്ഷണമാണിത്. 

Advertisment