എന്താണ് പക്ഷാഘാതം..?

ഒരു കൈ ഉയര്‍ത്താന്‍ സാധിക്കാതെ വരിക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. 

New Update
stroke-graphics-illustration-peterschreiber.media-istock-photo-com

പക്ഷാഘാതം എന്നാല്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നതിലൂടെ തലച്ചോറിന് ഉണ്ടാകുന്ന കേടുപാടുകള്‍ ആണ്. രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുകയോ പൊട്ടിപ്പോകുകയോ ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. മുഖം കോടിപ്പോകുക, സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, ഒരു കൈ ഉയര്‍ത്താന്‍ സാധിക്കാതെ വരിക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. 

Advertisment

ഇസ്‌കെമിക് പക്ഷാഘാതം: തലച്ചോറിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ടപിടിക്കുന്നതോ രക്തക്കുഴലുകള്‍ ചുരുങ്ങുന്നതോ മൂലമാണ് ഇത് സംഭവിക്കുന്നത്. ഹെമറേജിക് പക്ഷാഘാതം: തലച്ചോറിലേക്ക് രക്തം വിതരണം ചെയ്യുന്ന രക്തക്കുഴലുകളില്‍ ചോര്‍ച്ചയോ പൊട്ടലോ ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. 

ജീവിതശൈലി: ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിതവണ്ണം, പ്രമേഹം, കൊളസ്‌ട്രോള്‍, പുകവലി, അമിതമായ മദ്യപാനം, ഉപ്പിന്റെയും കൊഴുപ്പിന്റെയും അമിതമായ ഉപയോഗം എന്നിവ പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു. 

Advertisment