ചെന്നൈ: സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ യുവാവിനെ കൊലപ്പെടുത്തി. കാലിത്തീറ്റ കടയിലെ ജീവനക്കാരനായ പ്രകാശാ(26)ണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് കടയ്ക്ക് സമീപത്ത് വടിവാളുമായി എത്തിയയാള്‍ പ്രകാശിനെ വെട്ടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പ്രകാശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രകാശിനെ വെട്ടിയശേഷം പ്രതി കടന്നു കളയുകയായിരുന്നു. പ്രതിക്കായി അന്വേഷണം ആരംഭിച്ചെന്ന് പോലീസാണ് പ്രതിയെ അന്വേഷിക്കുന്നത്.