കൊച്ചി: എറണാകുളം കളക്ട്രേറ്റില്‍ വീട്ടമ്മ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആഹത്യക്ക് ശ്രമിച്ചു. പള്ളുരുത്തി സ്വദേശി ഷീജയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച ഷീജ പിന്നീട് കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കളക്ട്രേറ്റിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഓഫീസിന് മുന്നിലാണ് സംഭവം. കെട്ടിടങ്ങള്‍ക്ക് പ്ലാന്‍ വരച്ചു നല്‍കുന്ന ജോലിയാണ് ഷീജയ്ക്ക്. പള്ളുരുത്തിയിലാണ് ഇവരുടെ ഓഫീസ്. ഒരു കെട്ടിടത്തിന് പ്ലാന്‍ വരച്ച് കൊടുത്തതുമായി ബന്ധപ്പെട്ട് ക്രമക്കേടുണ്ടെന്ന് ഇവര്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.
ഷീജയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് കളക്ടേറ്റില്‍ എത്തിയപ്പോഴാണ് സംഭവം.