ചാത്തന്നൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ യുവാവ് മരിച്ച നിലയില്‍; ശരീരഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചെടുത്ത നിലയില്‍, മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

ഉളിയനാട് വേടര്‍ കോളനിയിലെ യുവാവിന്റെയാണ് മൃതദേഹം.

New Update
45456646444

ചാത്തന്നൂര്‍: ഉളിയനാട് ജങ്ഷന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉളിയനാട് വേടര്‍ കോളനിയിലെ യുവാവിന്റെയാണ് മൃതദേഹം. ചൊവ്വാഴ്ച രാവിലെ സമീപവാസിയാണ് മൃതദേഹം കണ്ടത്.

Advertisment

മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതശരീരം കമഴ്ന്നു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചെടുത്ത നിലയിലാണ്.

യുവാവിനെ നാല് ദിവസമായി കാണാനില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ചാത്തന്നൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും എത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. 

 

Advertisment