/sathyam/media/media_files/4A8nPmrNDQVC1J5NibUw.jpg)
കൊല്ലം: സൈക്കിളില്‍ സഞ്ചരിക്കവെ അപകടത്തില്‍പ്പെട്ട് മധ്യവയസ്‌കന്‍ മരിച്ചു. കൊല്ലം കാവനാട് കന്നിമേല്‍ചേരി കണ്ണാടൂര്‍ വടക്കതില്‍ മുരളീധര(60)നാണ് മരിച്ചത്. സൈക്കിളില്‍നിന്നു നിലത്തുവീണ് ബ്രേക്ക് ലിവര്‍ തലയില്‍ ആഴ്ന്നിറങ്ങുകയായിരുന്നു. ഇടതു കണ്ണിലൂടെ സൈക്കിളിന്റെ ബ്രേക്ക് ലിവര്‍ വളരെ ആഴത്തില്‍ തലയിലേക്കു തുളച്ചു കയറിയ നിലയിലായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 2.30ന് ശക്തികുളങ്ങര നല്ലേഴ്ത്ത് മുക്കിനു സമീപത്താണ് സംഭവം. കൊല്ലം കോര്‍പറേഷന്‍ ശക്തികുളങ്ങര ഡിവിഷന്‍ കൗണ്‍സിലര്‍ എം. പുഷ്പാംഗദനാണ് ഇദ്ദേഹത്തെ ആദ്യം റോഡ് വശത്തു സൈക്കിളിനു മുകളിലേക്കു വീണ നിലയില്‍ കണ്ടത്.
പൊക്കിയെടുക്കാന്‍ ശ്രമിച്ചെങ്കിലും കമ്പി തുളച്ചു കയറിയതിനാല്‍ എഴുന്നേല്‍പ്പിക്കാന്‍ സാധിച്ചില്ല. ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. ഭാര്യ: സുജാത (ഉഷ). മക്കള്‍: മുകേഷ്, മഹേഷ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us