New Update
/sathyam/media/media_files/2025/01/13/9ZXIDVru4IiCBXFvNy6W.jpg)
മലപ്പുറം: കല്‍പകഞ്ചേരിയില്‍ നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു. കല്‍പകഞ്ചേരി മഞ്ഞച്ചോല സ്വദേശി കുന്നക്കാട്ട് മൊയ്തീന്‍ കുട്ടിയുടെ ഭാര്യ നഫീസ(62)യാണ് മരിച്ചത്. മകന്‍ മുഹമ്മദ് നിഷാദിന് നിസാര പരിക്കേറ്റു. സംഭവത്തില്‍ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
Advertisment
കടുങ്ങാത്തുകുണ്ട് കല്‍പ്പകഞ്ചേരി ജി.എല്‍.പി. സ്‌കൂളില്‍ പാചകത്തൊഴിലാളിയായിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്കാണ് അപകടം. പുത്തനത്താണി ഭാഗത്തുനിന്നും ചെങ്കല്ലുമായി വരികയായിരുന്ന ടിപ്പര്‍ലോറി കല്‍പകഞ്ചേരി താഴെ ഇറക്കത്തില്‍ നിയന്ത്രണംവിട്ട് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിക്കടിയില്‍ കുടുങ്ങിയ നഫീസ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us