തിരുവനന്തപുരം: ചിറയിന്‍കീഴില്‍ വൃദ്ധ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട നിര്‍മ്മലയുടെ മൂത്തമകള്‍ ശിഖ (55), ശിഖയുടെ മകള്‍ ഉത്തര (34) എന്നിവരാണ് പിടിയിലായത്.
ഈ മാസം 17നാണ് സംഭവം. ചിറയിന്‍കീഴ് സ്വദേശിയായ നിര്‍മ്മല(75) യെ റെയില്‍വേ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നിര്‍മ്മലയുടെ നിക്ഷേപം തട്ടിയെടുക്കാന്‍ മകളും ചെറുമകളും ചേര്‍ന്ന് കൊലപാതകം നടത്തുകയായിരുന്നു.
നിര്‍മലയുടെ പേരിലുള്ള സ്ഥിരനിക്ഷേപത്തിന്റെ അവകാശികളില്‍ മറ്റു മക്കളുടെ പേരുണ്ടായിരുന്നെങ്കിലും ശിഖയുടെ പേരില്‍ ഇല്ലായിരുന്നു. ഈ വൈരാഗ്യം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.