Advertisment

പോലീസ് കസ്റ്റഡിയില്‍നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട  കഞ്ചാവ് കേസ് പ്രതി എം.ഡി.എം.എയുമായി എക്‌സൈസ് പിടിയില്‍

പള്ളിക്കല്‍ ജവാന്‍സ് നഗര്‍ പുല്‍പറമ്പ് കളത്തൊടി വീട്ടില്‍ വാഹിദാ(29)ണ് വീണ്ടും പിടിയിലായത്.

New Update
52525

കോഴിക്കോട്: തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നും കൈവിലങ്ങുമായി രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി എം.ഡി.എം.എയുമായി എക്‌സൈസിന്റെ പിടിയിലായി. പള്ളിക്കല്‍ ജവാന്‍സ് നഗര്‍ പുല്‍പറമ്പ് കളത്തൊടി വീട്ടില്‍ വാഹിദാ(29)ണ് വീണ്ടും പിടിയിലായത്. ഇയാളില്‍നിന്ന് 15 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. 

Advertisment

മെയ് 22ന് 1.120 കി ലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതി നടപടികള്‍ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥരെ തള്ളിമാറ്റി കൈവിലങ്ങുമായി രക്ഷപ്പെടുകയായിരുന്നു. 

നിലവില്‍ യുമായിട്ടാണ് തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ളയും സംഘവും അറസ്റ്റ് ചെയ്തത്. 

പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് വാഹിദിനെ റിമാന്‍ഡ് ചെയ്തു.

ഈ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും വരും ദിവസങ്ങളില്‍ ഇവര്‍ക്കെതിരേ  കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ള അറിയിച്ചു. 

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സുര്‍ജിത്ത്, പ്രഗേഷ്, പ്രവന്റീവ് ഓഫീസര്‍മാരായ ദിലീപ്കുമാര്‍, രജീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ശിഹാബുദ്ദീന്‍, വനിതാ സിവില്‍ ഓഫീസര്‍ സിന്ധു പട്ടേരി വീട്ടില്‍, എക്‌സൈസ് ഡ്രൈവര്‍ അഭിലാഷ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

Advertisment