New Update
/sathyam/media/media_files/R4SmKwCCP08F8694DRJR.jpg)
കൊല്ലം: അഞ്ചലില്‍ കെ.എസ്.ആര്‍.ടി.സി. ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വാന്‍ ഡ്രൈവര്‍ മരിച്ചു. വെളിയം സ്വദേശി ഷിബു(37)വാണ് മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
Advertisment
അഞ്ചല്‍-ആയൂര്‍ റൂട്ടിലാണ് അപകടമുണ്ടായത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിനു പിന്നാലെ ബസ് സമീപത്തെ കൈത്തോട്ടിലേക്ക് ഇടിച്ചു കയറി. ഗുരുതര പരിക്കേറ്റ ഷിബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ യാത്രക്കാരെ വിവിധ ആശുപതികളില്‍ പ്രവേശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us