Advertisment

കൊല്ലം ചിതറയില്‍ ആശുപത്രിയില്‍  ഒ.പിയിലെത്തിയ രോഗി ഡോക്ടറെ ആക്രമിച്ചു; പ്രതി മദ്യ ലഹരിയിലെന്ന് പോലീസ്

ശാസ്താംനട സ്വദേശി ബിനു(34)വാണ് ആക്രമിച്ചത്. 

New Update
634636

കൊല്ലം: ഡോക്ടര്‍ക്ക് നേരേ രോഗിയുടെ ആക്രമണം. ചിതറ പഞ്ചായത്തിലെ മടത്തറ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ലിനിറ്റ പി. മെര്‍ലിനെയാണ് ആശുപത്രി ഒ.പിയിലെത്തിയ രോഗി ആക്രമിച്ചത്. ശാസ്താംനട സ്വദേശി ബിനു(34)വാണ് ആക്രമിച്ചത്. 

Advertisment

വ്യാഴാഴ്ച രാവിലെ പരിശോധനയ്ക്കിടെയായിരുന്നു സംഭവം. ആശുപത്രിയിലെത്തിയ ബിനു ഒ.പിയില്‍ വരി നിന്നവരെ തള്ളി മാറ്റി ഡോക്ടറുടെ അടുക്കലേക്ക് ഓടിക്കയറി ദേഹത്ത് തുപ്പുകയും ആക്രമിക്കുകയുമായിരുന്നു. 

ആശുപത്രി ജീവനക്കാര്‍ ബിനുവിനെ പിടികൂടി ചിതറ പോലീസിന് കൈമാറുകയായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായ ബിനു മദ്യ ലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.

 

Advertisment