വയനാട്: മുണ്ടക്കൈയിലുണ്ടായ ഉരുള്‍പ്പെട്ടലില്‍ അപകടത്തില്‍പ്പെട്ട് പരിക്കേറ്റവരെ രക്ഷിക്കണമെന്ന് കുടുങ്ങിക്കിടക്കുന്ന പ്രദേശവാസി സെറീന.
''വൈകുന്നേരമാകും തോറും കുട്ടികളെല്ലാം കരച്ചിലാണ്. മുണ്ടക്കൈ ട്രീവാലി റിസോര്‍ട്ടിനും മദ്റസയ്ക്കും അടുത്തായുള്ള ഒരു വീട്ടിലാണ് ഞങ്ങള്‍ കുറച്ച് പേരുള്ളത്. മണ്ണിനടിയില്‍പ്പെട്ട് സീരിയസായി കിടക്കുന്ന ആളുമുണ്ട്.
ഗുരുതരമായ പരിക്കാണ്. പെട്ടന്ന് ആശുപത്രിയില്‍ എത്തിക്കണം. എത്രയും പെട്ടെന്ന് രക്ഷിക്കണം. മദ്റസയുടെ മുകളിലാണ് ആളുകളുള്ളത്.
ഒരുപാട് വീടുകള്‍ പോയി. വീട്ടിലുള്ള മരുന്നും ഓയില്‍മെന്റും ഉപയോഗിച്ച് തേച്ച് കൊടുത്തിട്ടുണ്ട്. എന്നാല്‍ അത് ശാശ്വതമല്ല. രോഗികളെയെങ്കിലും രക്ഷിക്കണം. ഇവിടെയും മദ്‌റസിയിലും റിസോര്‍ട്ടിലും കുന്നിന്റെ മുകളിലായി ഇരുന്നൂറോളം ആളുകളുണ്ട്. കൃത്യമായ കണക്ക് പറയാന്‍ സാധിക്കില്ല. വീട്ടില്‍ ഇരുപത്തഞ്ചോളം പേരുണ്ട്..'' - സെറീന പറഞ്ഞു.