/sathyam/media/media_files/Mb5JkArkEa81ieVrvbET.jpg)
കൊല്ലം: വയോധികയുടെ വായില്‍ തുണിതിരുകിക്കയറ്റിയശേഷം മര്‍ദിച്ച് കൈയില്‍ കിടന്ന സ്വര്‍ണവളയും കമ്മലും പണവും കവര്‍ന്നു. ഉളിയക്കോവില്‍ പാര്‍വതിമന്ദിരത്തില്‍ യശോധ(80)യാണ് മര്‍ദ്ദനത്തിനിരയായത്. മര്‍ദനത്തില്‍ ഇവരുടെ മൂന്നു പല്ലുകള്‍ നഷ്ടപ്പെട്ടു. ചുണ്ടുകള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് യശോദയുടെ ചെറുമകള്‍ പാര്‍വതി (24), ഇവരുടെ ഭര്‍ത്താവ് ഉമയനല്ലൂര്‍ സ്വദേശി ശരത് (28) എന്നിവരെ അറസ്റ്റ് ചെയ്തു. പണം ആവശ്യപ്പെട്ട് പതിവായി ഇവര്‍ വയോധികയെ ശല്യം ചെയ്തിരുന്നു. കഴിഞ്ഞദിവസം ഉച്ചയോടെ വീട്ടിലെത്തിയ ശരത് വയോധികയുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് കമ്മലും വളയും ഊരാന്‍ പറഞ്ഞു.
എന്നാല്‍, എതിര്‍ത്ത വയോധികയുടെ വായില്‍ തുണികുത്തിക്കയറ്റിയശേഷം കമ്മലും വളയും ഊരിയെടുക്കുകയായിരുന്നു. പാര്‍വതിയും കൂടെയുണ്ടായിരുന്നു.
അലമാരയിലുണ്ടായിരുന്ന 25,000 രൂപയും ശരത് കവര്‍ന്നു. തുടര്‍ന്ന് വാളുകാട്ടി ഭീഷണിപ്പെടുത്തിശേഷം ഇരുവരും കടന്നുകളയുകയായിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെ പ്രതികളെ കഴക്കൂട്ടം ഭാഗത്തുനിന്നാണ് ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us