ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
/sathyam/media/media_files/xNvd9GyF81eo69GWgAer.jpg)
ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെതിരേ ഞാന്‍ ഒരുനിലപാടും സ്വീകരിച്ചിട്ടില്ലെന്നും താന്‍ സി.പി.എം. സഹയാത്രികനാണെന്നും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
Advertisment
പിന്നാക്കക്കാരനും അധഃസ്ഥിതനും ഒന്നും കിട്ടാത്തതുകൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നെന്ന് പറഞ്ഞത്. കൊള്ളാവുന്ന എത്ര ചെറുപ്പക്കാര്‍ ഈഴവ സമുദായത്തിലുണ്ട്. രാഷ്ട്രീയത്തില്‍ ഈഴവ സമുദായത്തെ വന്ധ്യംകരിച്ചു.
മുഖ്യമന്ത്രിക്കുശേഷം ആരുണ്ട് പാര്‍ട്ടിയില്‍ ഉയര്‍ത്തിക്കാട്ടാന്‍?
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെതിരേ ഞാന്‍ ഒരുനിലപാടും സ്വീകരിച്ചിട്ടില്ല. ഭാര്യ എന്‍.ഡി.എ. സമ്മേളനത്തിനു പോയത് ഞാന്‍ അറിഞ്ഞിട്ടില്ല. എന്നുവച്ച് ഭാര്യയെ ഉപേക്ഷിക്കാന്‍ പറ്റുമോ? അവര്‍ക്ക് സ്വന്തം അഭിപ്രായമുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us