'എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല, ഐ ലവ് യു അഭി'; യുവാവിന്റെ പേരെഴുതിയ ആത്മഹത്യാക്കുറിപ്പ്; കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത, യുവാവിനായി അന്വേഷണം

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. 

New Update
09865

കൊല്ലം: കൊല്ലം ജില്ലയിലെ ചിതറ പുതുശ്ശേരിയില്‍ ഒന്‍പതാം ക്ലാസുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവിന്റെ പേരെഴുതിവച്ച ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. 

Advertisment

എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല. ഐ ലവ് യു അഭി എന്നാണ് കുറിപ്പ്. എന്നാല്‍, ഇയാള്‍ ആരാണെന്ന് വ്യക്തത വന്നിട്ടില്ല. ആത്മഹത്യയുടെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം രാത്രിയാണ് പെണ്‍കുട്ടിയെ വീടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടത്. 

Advertisment