കണ്ണൂര്‍: മാഹി ചെറുകല്ലായിയിലെ ഹരീന്ദ്രന്‍ സ്മാരക മന്ദിരത്തിന് നേരേ ബി.ജെ.പി. പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
ന്യൂമാഹി കുറിച്ചിയില്‍ ചവോക്കുന്നുമ്മല്‍ കുളവട്ടത്ത് കെ. അനീഷ് (43), ന്യൂമാഹി പെരിങ്ങാടി ചെള്ളയില്‍ ഹൗസിലെ ഷൈമോദ് (45), പെരിങ്ങാടി കോട്ടാക്കുനിയില്‍ ഹൗസിലെ കെ.കെ. സജിനീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മാഹി കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. പരിക്കേറ്റ സി.പി.എം. പ്രവര്‍ത്തകരായ വിബിന്‍ (24), അശ്വിന്‍ (24) എന്നിവര്‍ തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.