നീലേശ്വരത്ത് കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും  കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ചിറപ്പുറം ആലിന്‍കീഴ് കള്ള് ഷാപ്പിന് സമീപം താമസിക്കുന്ന ഉദുമ സ്വദേശി വിഷ്ണു(19)വാണ് മരിച്ചത്. 

New Update
535342

നീലേശ്വരം: നീലേശ്വരം പാലായി വളവില്‍ കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. ചിറപ്പുറം ആലിന്‍കീഴ് കള്ള് ഷാപ്പിന് സമീപം താമസിക്കുന്ന ഉദുമ സ്വദേശി വിഷ്ണു(19)വാണ് മരിച്ചത്. 

Advertisment

കയ്യൂര്‍ ഐ.ടി.ഐയിലെ വിദ്യാര്‍ഥിയാണ്. ആലിന്‍കീഴിലെ അമ്മ വീട്ടില്‍ താമസിച്ച് പഠിക്കുകയായിരുന്നു. ഇന്നു രാവിലെ ഐ.ടി.ഐയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. നീലേശ്വരം പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു വരുന്നു.

Advertisment