ആശുപത്രിയിലേക്ക് ഓട്ടം വിളിച്ചെത്തി; വൈപ്പിനില്‍  വനിതാ ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച് യുവാക്കള്‍, ഗുരുതര പരിക്ക്

 വാരിയെല്ലിനും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ ജയ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

New Update
6363633

കൊച്ചി: വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം. ജയ എന്ന യുവതിക്കാണ് മര്‍ദ്ദനമേറ്റത്.  വാരിയെല്ലിനും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ ജയ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

Advertisment

ഇന്നലെ രാത്രിയാണ് സംഭവം. ഒരാളെത്തി ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞ് ജയയുടെ ഓട്ടോ വിളിച്ചു. ഓട്ടോ കുറച്ചുദുരം മുന്നോട്ടുപോയപ്പോള്‍ രണ്ടുപേര്‍ കൂടി ഓട്ടോയില്‍ കയറി. ആശുപത്രിയിലെത്തിയ ശേഷം അവിടെ പണം വാങ്ങി നല്‍കാനുണ്ടെന്ന് പറഞ്ഞ് വീണ്ടും ഓട്ടോ ബീച്ചിലേക്ക് കൊണ്ടുപോകുകയും അവിടെവച്ച് മര്‍ദ്ദിക്കുകയുമായിരുന്നു.

ജയയുടെ നിലവിളി കേട്ട് സ്ഥലത്ത് എത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. മനഃപൂര്‍വം ആരോ ചെയ്യിച്ചതാണെന്നാണ് സഹോദരി പറഞ്ഞു. പതിനഞ്ച് വര്‍ഷമായി ആലുവയില്‍ ഓട്ടോ ഓടിക്കുന്ന ആളാണ് ജയ. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 

 

Advertisment