Advertisment

താംബരം-മംഗളുരു റൂട്ടില്‍ വെള്ളി മുതല്‍ സ്‌പെഷല്‍ ട്രെയിന്‍

14 എസി ത്രീ ടയര്‍ കോച്ചുകളും അംഗപരിമിതര്‍ക്കായി രണ്ട് സെക്കന്‍ഡ് ക്ലാസ് കോച്ചുകളുമുണ്ടാകും.

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
6363636

കൊല്ലം: താംബരം-മംഗളുരു റൂട്ടില്‍ വെള്ളിയാഴ്ച മുതല്‍ ദ്വൈവാര സമ്മര്‍ സ്‌പെഷല്‍ എ.സി. ട്രെയിന്‍ സര്‍വീസ് നടത്തും. 06047 താംബരം -മംഗളുരു വണ്ടി വെള്ളിയാഴ്ച, ഒമ്പത്, 14, 16, 21, 23, 28, 30 തീയതികളില്‍ ഉച്ചയ്ക്ക് 1.55 ന് താംബരത്ത് നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 6.55 ന് മംഗലാപുരത്ത് എത്തും.

Advertisment

തിരിച്ചുള്ള സര്‍വീസ് (06748) മംഗളുരുവില്‍ നിന്ന് എട്ട്, 10, 15, 17, 22, 24, 29, ജൂലൈ ഒന്ന് തീയതില്‍ ഉച്ചയ്ക്ക് 12 ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 4.45 ന് താംബരത്ത് എത്തും. ഇരു ദിശകളിലുമായി എട്ട് വീതം സര്‍വീസുകളാണ് ക്രമീകരിച്ചിട്ടുള്ളത്.

14 എസി ത്രീ ടയര്‍ കോച്ചുകളും അംഗപരിമിതര്‍ക്കായി രണ്ട് സെക്കന്‍ഡ് ക്ലാസ് കോച്ചുകളുമുണ്ടാകും. മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചു. പാലക്കാട്, ഒറ്റപ്പാലം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍കോഡ് എന്നിവയാണ് കേരളത്തില്‍ സ്റ്റോപ്പുള്ള സ്റ്റേഷനുകള്‍.

Advertisment