പത്തനംതിട്ട: വനംവകുപ്പ് ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് സി.പി.എം. നേതാവിന്റെ ഭീഷണി. അനധികൃതമായി സ്ഥാപിച്ച കൊടിനീക്കിയ ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്നാണ് സി.പി.എം. നേതാവിന്റെ ഭീഷണി.
തണ്ണിത്തോട് ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ പ്രസാദാണ് പ്രതിഷേധത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേ ഭീഷണി മുഴക്കിയത്. കോന്നി കുട്ടവഞ്ചി സവാരികേന്ദ്രത്തിന് സമീപമാണ് സി.ഐ.ടി.യു. അനധികൃതമായി കൊടി സ്ഥാപിച്ചത്. വനഭൂമിയില്‍ കടന്ന് കയറിയതിന് വനം വകുപ്പ് കേസെടുത്തിരുന്നു. എന്നാല്‍, പിന്നീട് സി.പി.എം. വീണ്ടും ബലമായി കൊടി സ്ഥാപിച്ചു. ഇത് ഇതുവരെ നീക്കിയിട്ടില്ല.