Advertisment

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍  മരിച്ച സംഭവം: ശ്വാസകോശത്തില്‍ നിറയെ പുകയെന്ന്  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, എ.സിയില്‍ നിന്നുള്ള  ലീക്ക് അപകടകാരണമായി

നാലുപേരുടേയും ശ്വാസനാളത്തിലും ശ്വാസകോശത്തിലും പുക ശ്വസിച്ചതിന് സമാനമായ കേടുപാടുകളുണ്ടെന്ന് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. 

New Update
36464

കൊച്ചി: അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനങ്ങള്‍ പുറത്ത്. നാലുപേരുടേയും ശ്വാസനാളത്തിലും ശ്വാസകോശത്തിലും പുക ശ്വസിച്ചതിന് സമാനമായ കേടുപാടുകളുണ്ടെന്ന് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. 

Advertisment

എ.സിയില്‍ നിന്നുള്ള ലീക്കാണ് ഇതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അങ്കമാലി അങ്ങാടിക്കടവ് പറക്കുളം റോഡിലെ വീട്ടിലാണ് ബിനീഷ് കുര്യന്‍ (45), ഭാര്യ അനുമോള്‍ മാത്യു (40), മക്കളായ ജൊവാന (8), ജസ്വിന്‍ (5) എന്നിവര്‍ തീപിടിത്തത്തില്‍ മരിച്ചത്. മരണത്തിനു മുന്‍പ് നാലു പേരും പുക ശ്വസിച്ച് അബോധാവസ്ഥയിലായിരുന്നു. 

രണ്ടുനില വീട്ടിലെ ദുരന്തത്തിനു പിന്നിലെ കാരണങ്ങള്‍ ഇനിയും പുറത്തു വന്നിട്ടില്ല. ബിനീഷിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്ളതായി നാട്ടുകാര്‍ക്ക് അറിവില്ല. മദ്യപാനമില്ലാത്തയാളാണ്. ഭാര്യയുടെ വീട്ടുകാരും സാമ്പത്തികമായി നല്ല സ്ഥിതിയിലാണ്. അതുകൊണ്ടു തന്നെ സാമ്പത്തിക പ്രശ്‌നങ്ങളാല്‍  എന്തെങ്കിലും ചെയ്യുമെന്ന് കരുതുന്നില്ലെന്ന് സുഹൃത്തുക്കളും പറയുന്നു.

 

Advertisment