New Update
/sathyam/media/media_files/fgF5uXTpbUsI7F9GlKT6.jpg)
കൊല്ലം: ചിന്നക്കട മേല്‍പ്പാലത്തില്‍വച്ചുണ്ടായ വാഹനാപകടത്തില്‍ പരികെ.എസ്.എഫ്.ഇ. ജീവനക്കാരി മരിച്ചു. കൊല്ലം അമ്മന്‍നട മൈത്രിനഗര്‍ വിജയമന്ദിരത്തില്‍ സ്മിത(48)യാണ് മരിച്ചത്.
Advertisment
തിങ്കളാഴ്ച രാവിലെ ഒമ്പതരയ്ക്കാണ് സംഭവം. കൂട്ടിയിടിക്കാതിരിക്കാന്‍ വെട്ടിച്ച രണ്ട് ബൈക്കുകളിലൊന്ന് സ്മിത സഞ്ചരിച്ച സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു. സ്‌കൂട്ടര്‍ കെ.എസ്.ആര്‍.ടി.സി. ബസിനടിയില്‍പ്പെട്ടാണ് അപകടമുണ്ടായത്.
കെ.എസ്.എഫ്.ഇ. വടയാറ്റുകോട്ട ശാഖയിലെ ഉദ്യോഗസ്ഥയായിരുന്നു സ്മിത. ഭര്‍ത്താവ് മുരളീകൃഷ്ണനും വര്‍ഷങ്ങള്‍ക്കുമുമ്പ് അപകടത്തില്‍ മരിച്ചിരുന്നു. മകന്‍: ശ്രീഹരി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us