തിരുവനന്തപുരം: മലയാളിക്ക് ബി.ജെ.പിയെ ജയിപ്പിക്കാന്‍ ഒരു മടിയുമില്ലെന്ന് ബി.ജെ.പി. നേതാവ് പി.കെ. കൃഷ്ണദാസ്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കേരളത്തിലുണ്ടായത് വലിയ രാഷ്ട്രീയ വിജയമാണെന്ന് പി.കെ. കൃഷ്ണദാസ് മാധ്യമങ്ങളോട് പറഞ്ഞു.
മലയാളിക്ക് ബി.ജെ.പിയെ ജയിപ്പിക്കാന്‍ ഒരു മടിയുമില്ല. തൃശൂരിലേത് സാമ്പിള്‍ വെടിക്കെട്ടാണ്. ഥാര്‍ത്ഥ വെടിക്കെട്ട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കാണാം. കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും പരമ്പരാഗത വോട്ടുകള്‍ ബി.ജെ.പി. നേടി. ചെന്നിത്തലയുടേതും ഹസന്റേതും വിലകുറഞ്ഞ പ്രസ്താവനയാണ്.
തൃശൂരില്‍ നേമം മോഡലിന് അവര്‍ ശ്രമിച്ചു. ജനം അതിനെ ചെറുത്ത് തോല്‍പ്പിച്ചു. കെ. മുരളീധരന്‍ തൃശൂരില്‍ വിദൂഷകനായി മാറി. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനോട് സി.പി.എം. ചെയ്തത് കൊടുംചതിയാണ്. ഇത്തവണയും സി.പി.എം-യു.ഡി.എഫ്. ഡീല്‍ ഉണ്ടായി. എങ്ങനെയിത് സംഭവിച്ചെന്ന് സി.പി.ഐ. പരിശോധിക്കണം.
പണം നല്‍കി വോട്ട് വാങ്ങേണ്ട ആവശ്യം ബി.ജെ.പിക്കില്ല.
തിരുവനന്തപുരത്ത് സി.പി.എം. വോട്ടുകള്‍ യു.ഡി.എഫിന് പോയി. സി.പി.എമ്മിന് അകത്ത് വലിയ പൊട്ടിത്തെറിയുണ്ടാകും. കോണ്‍ഗ്രസിലും വലിയ മാറ്റങ്ങളുണ്ടാകുമെന്നും കൃഷ്ണ ദാസ് പറഞ്ഞു.