Advertisment

ലക്ഷങ്ങള്‍ വിലയുള്ള മൊബൈല്‍ ഫോണുകള്‍ വാങ്ങും, പിന്നീട് ഫോണ്‍ കേടാണെന്ന് റിപ്പോര്‍ട്ട് ചെയ്യും, തിരികെ മറ്റൊരു ഫോണ്‍ നല്‍കും; ആമസോണിനെ കബളിപ്പിച്ച യുവാവ് അറസ്റ്റില്‍

തിരുമാറാടി മണ്ണത്തൂര്‍ ഭാഗത്ത് തറെ കുടിയില്‍ വീട്ടില്‍ എമില്‍ ജോര്‍ജ് സന്തോഷാ(23)ണ് അറസ്റ്റിലായത്

New Update
64663

കൊച്ചി: ഓണ്‍ലൈന്‍ പര്‍ച്ചേസിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. തിരുമാറാടി മണ്ണത്തൂര്‍ ഭാഗത്ത് തറെ കുടിയില്‍ വീട്ടില്‍ എമില്‍ ജോര്‍ജ് സന്തോഷാ(23)ണ് അറസ്റ്റിലായത്. ലക്ഷങ്ങള്‍ വിലയുള്ള മൊബൈല്‍ ഫോണുകളാണ് ആമസോണില്‍ നിന്നും പ്രതി ഓര്‍ഡര്‍ ചെയ്ത് വാങ്ങിയിരുന്നത്. 

Advertisment

ആമസോണില്‍ നിന്ന്  മൊബൈല്‍ ഫോണുകള്‍ വാങ്ങി പിന്നീട് ഫോണ്‍ കേടാണെന്ന് റിപ്പോര്‍ട്ട് ചെയ്യും. ഫോണ്‍ തിരികെ വാങ്ങാനെത്തുന്ന ജീവനക്കാര്‍ക്ക് മറ്റൊരു മൊബൈല്‍ ഫോണ്‍ നല്‍കും. ഇങ്ങനെ നിരവധി തവണ തട്ടിപ്പ് നടത്തി. 

ഓരോ ഇടപാടുകളില്‍ നിന്നും ലക്ഷങ്ങളുടെ ലാഭമാണ് ഇയാള്‍ക്ക് ലഭിച്ചിരുന്നത്. അതിനിടെ കബളിപ്പിക്കല്‍ പോലീസ് അറിഞ്ഞെന്ന് മനസിലായപ്പോള്‍ കൊടൈക്കനാലിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു. പോലീസ് പിന്തുടര്‍ന്നെങ്കിലും ഇയാള്‍ അവിടെ നിന്നും രക്ഷപെട്ട് മണ്ണത്തൂരിലേക്ക് പോയി. തുടര്‍ന്ന് പോലീസ് അവിടെയെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

Advertisment