New Update
/sathyam/media/media_files/zBA3AoLVI2Q4IWnNSooI.jpg)
ഹരിപ്പാട്: അലങ്കാര മത്സ്യങ്ങള്‍ വളര്‍ത്തുന്ന അക്വേറിയം തിരികെ കിട്ടാത്തതിനെത്തുടര്‍ന്ന് വീട് കയറി പിതാവിനെയും മകനെയും ആക്രമിച്ച സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.
Advertisment
കരുവാറ്റ തെക്ക് ചിറയില്‍ വീട്ടില്‍ പ്രശാന്ത് (40), സഹോദരന്‍ കണ്ണന്‍ ( 27), കരുവാറ്റ തെക്ക് മുറിയില്‍ ചാപ്രയില്‍ വീട്ടില്‍ സിജോ ഡാനിയല്‍ (31) എന്നിവരാണ് പിടിയിലായത്. താമല്ലാക്കല്‍ വടക്ക് വാലുപറമ്പില്‍ വീട്ടില്‍ മണിയന്‍ (65), മകന്‍ മനോജ് (41) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാത്രി 9.30നായിരുന്നു സംഭവം. പ്രശാന്തിന്റെ അക്വേറിയം മനോജിന് കൊടുത്തിരുന്നു. ഇത് തിരികെ നല്‍കാത്തതിനുള്ള വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചത്.