Advertisment

ഹുസൈന്‍ മടവൂരിനെതിരായ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന  പ്രതിഷേധാര്‍ഹം, വെള്ളാപ്പള്ളി നടേശന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല, അനര്‍ഹമായത് മുസ്ലിം സമുദായം നേടുന്നെന്ന ആരോപണം അടിസ്ഥാന രഹിതമാണ്: ഷുക്കൂര്‍ സ്വലാഹി

മുസ്ലിം സമുദായത്തിന് ഇടതുപക്ഷം അനര്‍ഹമായത് നല്‍കുന്നെന്ന നവോത്ഥാന സമിതി ചെയര്‍മാന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഹുസൈന്‍ മടവൂര്‍ രാജിവച്ചത്.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
563636

കോഴിക്കോട്: ഹുസൈന്‍ മടവൂരിനെതിരായ നവോത്ഥാന സമിതി ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന അപക്വവും പ്രതിഷേധാര്‍ഹവുമാണെന്ന് ഐ.എസ്.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി.

Advertisment

മുസ്ലിം സമുദായത്തിന് ഇടതുപക്ഷം അനര്‍ഹമായത് നല്‍കുന്നെന്ന നവോത്ഥാന സമിതി ചെയര്‍മാന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഹുസൈന്‍ മടവൂര്‍ രാജിവച്ചത്.  അനര്‍ഹമായത് മുസ്ലിം സമുദായം നേടുന്നെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ആരോപണം സത്യസന്ധമാണെങ്കില്‍ കേരളത്തിലെ ഓരോ മേഖലയിലെയും സമുദായ പ്രാധിനിധ്യം അദ്ദേഹം പുറത്തു വിടണം. 

ജോലി, ഉദ്യോഗസ്ഥ, ഭരണ, മേഖലകളിലെ സമുദായ പ്രാധിനിധ്യം പുറത്തു വരികയും ജാതി സെന്‍സസ് നടപ്പിലാക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ ആര്‍ക്കും വ്യക്തമാകുന്നതേയുള്ളൂ. അതുകൊണ്ടാണ് പലപ്പോഴും അധികാരികള്‍ ഇതിനോട് വിമുഖത കാണിക്കുന്നത്. അഞ്ച് പതിറ്റാണ്ടോളമായി കേരളത്തിന്റെ പൊതു മണ്ഡലത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് ഡോക്ടര്‍ ഹുസൈന്‍ മടവൂര്‍. അദ്ദേഹത്തിന്റെ സ്ഥാനവും മഹത്വവും മനസ്സിലാക്കാന്‍ വെള്ളാപ്പള്ളി നടേശന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. 

കേരളീയ സൗഹൃദ ഭൂമികയില്‍ ജ്വലിച്ചു നില്‍ക്കുന്ന ശ്രീനാരായണ ഗുരുവിന്റെ പാരമ്പര്യങ്ങളില്‍ നിന്നുകൊണ്ട് ഇത്തരം അനുചിതമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്നും പിന്മാറണമെന്നും ഷുക്കൂര്‍ സ്വലാഹി പറഞ്ഞു.

Advertisment