Advertisment

മലപ്പുറത്ത് ലോറിയില്‍ കഞ്ചാവ് കടത്തിയ പ്രതികള്‍ക്ക്  30 വര്‍ഷം കഠിന തടവ്

പിഴയടച്ചില്ലെങ്കില്‍ ആറ് മാസത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.

New Update
46463636

മലപ്പുറം: ലോറിയില്‍ കഞ്ചാവ് കടത്തിയ പ്രതികള്‍ക്ക് 30 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് കോടതി. പാലക്കാട് ആലത്തൂര്‍ കാവശേരി പാലത്തൊടി മനോഹരന്‍ (35), തൃശൂര്‍ മാതൂര്‍ ഓപ്പത്തുങ്ങല്‍ വട്ടപ്പറമ്പന്‍ വീട്ടില്‍ ബിനീദ് (34) എന്നിവരെയാണ് മഞ്ചേരി എന്‍ഡിപിഎസ് കോടതി ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്.

Advertisment

രണ്ട് ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ ആറ് മാസത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. രണ്ടാം പ്രതി തൃശൂര്‍ ആളൂര്‍ വെള്ളാന്‍ചിറ, പൊരുന്നാന്‍കുന്ന് ആത്തിപ്പാലത്തില്‍ വീട്ടില്‍ ദിനേശി(40)ന് കോടതി ജാമ്യം അനുവദിച്ചതോടെ മുങ്ങി. ഇയാള്‍ക്കെതിരേയുള്ള കേസ് പിന്നീട് നടക്കും. 

2021 സെപ്റ്റംബര്‍ മൂന്നിനാണ് സംഭവം. തിരൂര്‍ ചമ്രവട്ടം പാലത്തിലൂടെ ഇവര്‍ ലോറിയില്‍ കടത്തിക്കൊണ്ടുവന്ന  230 കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ  അടിസ്ഥാനത്തില്‍ തിരൂര്‍ എസ്.ഐയായിരുന്ന ജലീല്‍ കറുത്തേടത്ത് റെയ്ഡ് നടത്തി കഞ്ചാവ് കണ്ടെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ലോറിയും കസ്റ്റഡിയിലെടുത്തു. 

തിരൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എം.ജെ. ജിജോയാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്‍സ്പെക്ടറായിരുന്ന എം.ജെ. ജിജോയാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുരേഷ് ഹാജരായി. 10 സാക്ഷികളെ വിസ്തരിച്ചു. ലൈസണ്‍ ഓഫീസര്‍ എസ്.ഐ സുരേഷ് ബാബു പ്രോസിക്യൂഷനെ സഹായിച്ചു.

Advertisment