പാലക്കാട്: പത്തിരിപ്പാല മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന 10 വയസുകാരന് തലയ്ക്ക് പരിക്കേറ്റു. മണ്ണൂര്‍ പന്തത്തൊടി കാരക്കാട് വീട്ടില്‍ തത്തയും കുടുംബവും താമസിക്കുന്ന വീടാണ് തകര്‍ന്നത്.
ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. നാലു കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ വീട്ടിലുണ്ടായിരുന്നു. വിരുന്നെത്തിയ രണ്ടു കുട്ടികളില്‍ ഒരാളായ നിഖിലിനാണ് തലയ്ക്ക് പരിക്കേറ്റത്. ആശുപത്രിയില്‍ ചികിത്സ തേടി. അഖിലും നിഖിലും പുറത്ത് തിണ്ണയില്‍ മൊബൈല്‍ ഫോണ്‍ നോക്കി ഇരിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് മറ്റുള്ളവര്‍ രക്ഷപ്പെട്ടത്.
വീടിന്റെ പകുതി ഭാഗവും തകര്‍ന്നു. 50 വര്‍ഷം പഴക്കമുള്ള മണ്‍ചുമരില്‍ നിര്‍മിച്ച ഓടിട്ട വീടാണിത്.