/sathyam/media/media_files/2025/03/18/TI8ik0mvIznRejlD9L0w.jpg)
കണ്ണൂര്‍: പാപ്പിനിശേരിയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് പിതാവിന്റെ സഹോദരന്റെ മകളായ 12 വയസുകാരിയെന്ന് പോലീസിന്റെ നിഗമനം.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. ശുചിമുറിയിലേക്ക് പോകാനെന്ന വ്യാജേന എഴുന്നേറ്റ ശേഷം ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് കിണറ്റിലേക്ക് ഇടുകയായിരുന്നു. പിന്നീട് ദമ്പതികളെ വിളിച്ച് കുഞ്ഞിനെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു.
തമിഴ്നാട് സ്വദേശികളായ മുത്തു-അക്കമ്മല്‍ ദമ്പതികളുടെ മകള്‍ യാസികയാണ് മരിച്ചത്. മാതാപിതാക്കളില്ലാത്ത പെണ്‍കുട്ടി മുത്തുവിന്റെയും അക്കമ്മലിന്റെയും സംരക്ഷണയിലാണ്. ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചപ്പോള്‍ തന്നോടുള്ള സ്നേഹം കുറയുമോയെന്ന ആശങ്കയില്‍ കൊലപ്പെടുത്തിയെന്നാണ് നിഗമനം.
വാടക ക്വാട്ടേഴ്സിന് സമീപത്തെ കിണറ്റിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us