Advertisment

സഹായിച്ച സഖാക്കള്‍ക്ക് സുരേഷ് ഗോപി ഒരു ചോക്ലേറ്റ് എങ്കിലും വാങ്ങി നല്‍കണം, തൃശൂരിലെ വിജയം നീക്കുപോക്കിന്റെ ഭാഗമാണ്, തെളിവുകള്‍ വീഡിയോ സഹിതം പുറത്തുവിടും: ദല്ലാള്‍ നന്ദകുമാര്‍

"ജാവഡേക്കര്‍ കേരളത്തിലെത്തി ഇ.പി. ജയരാജനുമായി നടത്തിയ ചര്‍ച്ചയുടെ പാക്കേജിന്റെ ഭാഗമാണ് തൃശൂര്‍.."

New Update
6363336363

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലുണ്ടായ സുരേഷ് ഗോപിയുടെ വിജയം നീക്കുപോക്കിന്റെ ഭാഗമാണെന്ന് ദല്ലാള്‍ നന്ദകുമാര്‍. ജാവഡേക്കര്‍ കേരളത്തിലെത്തി ഇ.പി. ജയരാജനുമായി നടത്തിയ ചര്‍ച്ചയുടെ പാക്കേജിന്റെ ഭാഗമാണ് തൃശൂര്‍.

Advertisment

2024ല്‍ മൂന്നാം തവണയും എന്‍.ഡി.എ. അധികാരത്തില്‍ വന്നാല്‍ ലാവ്ലിന്‍ കേസ് ഇല്ലാതാകും, പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട കേസുകളുടെ ബലം കുറയും. കൂടാതെ 2026-ല്‍ മൂന്നാം തവണയും എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാഹചര്യം ഒരുക്കമെന്നതായിരുന്നു പക്കേജ്. 

വിജയം ലൂര്‍ദ് പള്ളിക്ക് സമര്‍പ്പിക്കുന്ന സുരേഷ് ഗോപി തന്നെ സഹായിച്ച സഖാക്കള്‍ക്ക് ഒരു ചോക്ലേറ്റ് എങ്കിലും വാങ്ങി നല്‍കണം. തിരുവനന്തപുരത്ത് ആ നീക്കുപോക്ക് ഉണ്ടായിരുന്നില്ല. കേരളത്തില്‍ പാക്കേജ് അനുസരിച്ച് നീക്കുപോക്ക് നടന്ന ഒരേ ഒരു മണ്ഡലം തൃശൂരാണ്. 

ജാവഡേക്കര്‍ അന്ന് ജയരാജനുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞത് 26 ലക്ഷ്യമാക്കി നീങ്ങണം. കേരള കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും അഭാവത്തില്‍ എല്‍.ഡി.എഫിന് മൂന്നാം ഭരണം കിട്ടാനുള്ള സാഹചര്യം ഒരുക്കുമെന്നാണ്. എഫ്.ഡി.എഫിലെ ആളുകള്‍ എങ്ങനെയാണ് സഹായിച്ചതെന്നും എന്ത് നീക്കുപോക്കാണ് നടന്നതെന്നുമുള്ളതിന്റെ തെളിവുകള്‍ വീഡിയോ സഹിതം പുറത്തുവിടുമെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Advertisment