ഇരുചക്രവാഹനത്തില്‍ വിദേശമദ്യം കടത്തുന്നതിനിടെ യുവാവ് പിടിയില്‍

നീലംപേരൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡ് കൈനടി പുതുപ്പറമ്പില്‍ ചിറയില്‍ ബിനീഷി(കുഞ്ഞുമുത്ത്-29)നെയാണ് അറസ്റ്റ് ചെയ്തത്. 

New Update
424242424

ആലപ്പുഴ: ഇരുചക്രവാഹനത്തില്‍ വിദേശമദ്യം കടത്തുന്നതിനിടെ യുവാവിനെ അറസ്റ്റ് ചെയ്തു. നീലംപേരൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡ് കൈനടി പുതുപ്പറമ്പില്‍ ചിറയില്‍ ബിനീഷി(കുഞ്ഞുമുത്ത്-29)നെയാണ് അറസ്റ്റ് ചെയ്തത്. 

Advertisment

കൈനടി റോഡില്‍ വാഴത്തോപ്പില്‍ പാലത്തിന് കിഴക്കുവശത്തായി പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സ്‌കൂട്ടറില്‍ മദ്യം സൂക്ഷിച്ചതായി കണ്ടെത്തിയത്. പരിശോധനയില്‍ 500 മില്ലിയുടെ 22 പ്ലാസ്റ്റിക് കുപ്പികളിലായി നിറച്ച 11 ലിറ്റര്‍ വിദേശമദ്യം കസ്റ്റഡിയിലെടുത്തു. 

ഇന്‍സ്പെക്ടര്‍ കെ. ബാലന്റെ നേതൃത്വത്തില്‍ എസ്.ഐ. എ.ജെ. ജോയി, സിവില്‍ പോലീസ് ഓഫീസര്‍മാരായ അഖില്‍, അഷിഷ്, ജയപ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisment