New Update
/sathyam/media/media_files/2025/03/23/TUD0f03JM6sr2cyWALwg.jpg)
കാസര്‍കോഡ്: ബേക്കലില്‍ ട്രെയിനില്‍നിന്നും തെറിച്ചുവീണ് മഹാരാഷ്ട്ര സ്വദേശി മരിച്ചു. മഹാരാഷ്ട്ര സകാലി സ്വദേശി പ്രകാശ് ഗണേഷ്മല്‍ ജയിനാ(65)ണ് മരിച്ചത്. അബദ്ധത്തില്‍ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.
Advertisment
ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം. മംഗള എക്സ്പ്രസിലെ ബി 1 കോച്ചിലെ യാത്രക്കാരനായിരുന്നു. ജയിന്‍ ട്രെയിനില്‍ നിന്ന് വീഴുന്നത് കണ്ട് മറ്റു യാത്രക്കാര്‍ അപായചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി നടത്തിയ തെരച്ചിലില്‍ ബേക്കല്‍ റെയില്‍വേ സ്റ്റേഷന് സമീപം പരിക്കേറ്റ നിലയില്‍ ഇയാളെ കണ്ടെത്തി.
ഉടന്‍ കാസര്‍കോഡ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us