Advertisment

മുസ്ലീങ്ങളെ എങ്ങനെയൊക്കെ പ്രീണിപ്പിക്കാമെന്നാണ് ഇടതുപക്ഷ ചിന്ത, മുസ്ലീങ്ങള്‍ക്ക് ചോദിക്കുന്നതെല്ലാം നല്‍കി, ഈഴവര്‍ക്ക് ചോദിക്കുന്നത് ഒന്നും തരുന്നില്ല, ഈഴവര്‍ക്ക് അധികാരത്തിലും പാര്‍ട്ടിയിലും പരിഗണനയില്ല; സി.പി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് വെള്ളാപ്പിള്ളി നടേശന്‍

"പിന്നോക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും ഇടതുപക്ഷത്തുനിന്നും നീതി കിട്ടുന്നില്ല. അതിന്റെ തിരിച്ചടിയാണ് തെരെഞ്ഞെടുപ്പില്‍ കിട്ടിയത്.."

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
355w5

കൊച്ചി: തെരെഞ്ഞെടുപ്പ് തോല്‍വിയില്‍ സി.പി.എമ്മിനെതിരേ വെള്ളാപ്പള്ളി നടേശന്‍. എറണാകുളം കുന്നത്തുനാട് എസ്.എന്‍.ഡി.പി.  ശാഖാ ഭാരവാഹികളുടെ നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്ലീങ്ങളെ എങ്ങനെയൊക്കെ പ്രീണിപ്പിക്കാമെന്നാണ് ഇടതുപക്ഷ ചിന്ത. മുസ്ലീങ്ങള്‍ക്ക് ചോദിക്കുന്നതെല്ലാം നല്‍കി. ഈഴവര്‍ക്ക് ചോദിക്കുന്നത് ഒന്നും തരുന്നില്ല. കോഴിക്കോടും മലപ്പുറത്തും നിന്നും തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നവര്‍ വൈകുന്നേരം ആവുമ്പോഴേക്കും കാര്യം സാധിച്ച് മടങ്ങുന്നു. 

പിന്നോക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും ഇടതുപക്ഷത്തുനിന്നും നീതി കിട്ടുന്നില്ല. അതിന്റെ തിരിച്ചടിയാണ് തെരെഞ്ഞെടുപ്പില്‍ കിട്ടിയത്. ഇന്നലെകളില്‍ ഇടതുപക്ഷത്തെ സഹായിച്ച ഈഴവര്‍ ഇപ്പോള്‍ മാറി ചിന്തിച്ചു. ന്യൂനപക്ഷ വിഭാഗത്തില്‍ ചിന്തിച്ചു. ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ വന്നാല്‍ അവര്‍ക്ക് സര്‍ക്കാരിലും പാര്‍ട്ടിയിലും ഡബിള്‍ പ്രമോഷനാണ്. ഈഴവര്‍ക്ക് അധികാരത്തിലും പാര്‍ട്ടിയിലും പരിഗണനയില്ലാത്ത സ്ഥിതിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു

 

Advertisment