കന്യാസ്ത്രീകള്‍ക്കെതിരായ കേസ്: ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. കേസ് എന്‍.ഐ.എ കോടതിയിലേക്ക്, ആഘോഷവുമായി സംഘപരിവാര്‍ സംഘടനയായ ബജ്റംഗ്ദള്‍: പാര്‍ലമെന്റില്‍ കെ.സി വേണുഗോപാലിനെതിരെ തിരിഞ്ഞ് ഛത്തീസ്ഗഡില്‍ നിന്നുള്ള എം.പിമാര്‍

കോടതി വിധി വന്നശേഷം കോടതി പരിസരത്ത് തന്നെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. 

New Update
OIP

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി ദുര്‍ഗ് സെഷന്‍സ് കോടതി തള്ളി. കേസ് ബിലാസ്പൂര്‍ എന്‍.ഐ.എ കോടതിയിലേക്ക് കൈമാറുകയും ചെയ്തു. 

Advertisment

സംഘപരിവാര്‍ സംഘടനയായ ബജ്റംഗ്ദളിന്റെ പരോക്ഷ സമളമര്‍ദ്ദത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടിയെന്നും ആരോപണമുണ്ട്. കോടതി വിധി വന്നശേഷം കോടതി പരിസരത്ത് തന്നെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. 

സംസ്ഥാന ബി.ജെ.പി. ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ഛത്തീഡഗിലെത്തി അവിടുത്തെ ആഭ്യന്തരമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും ചര്‍ച്ച നടത്തിയരുന്നു. കന്യാസ്ത്രീകളെ പുറത്തിറക്കാന്‍ ഛത്തീസ്ഗഡിലെ ബി.ജെ.പി. സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്നായിരുന്നു അനൂപ് ആന്റണിയുടെ വാദം. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിച്ച സെഷന്‍സ് കോടതി ജാമ്യം നല്‍കിയില്ലെന്ന് മാത്രമല്ല, കേസ് എന്‍.ഐ.എ. കോടതിയിലേക്ക് മാറ്റുകയും ചെയ്തു. 

ഉത്തരവ് കിട്ടിയ ശേഷം ്രപതികരിക്കാമെന്നാണ് അനൂപ് ആന്റണി വിധിന്യായം വന്നശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. കന്യാസ്ത്രീകളുടെ കേസുമായി ബന്ധപ്പെട്ട് സഭകള്‍ക്കുള്ളില്‍ ഇതോടെ പ്രതിഷേധം കടുക്കുകയാണ്. രണ്ട് കന്യാസ്ത്രീകള്‍ ഒരാഴ്ച്ചയിലധികമായി ഛത്തീസ്ഗഡില്‍ അഴിക്കുള്ളില്‍ കഴിയുകയാണ്. ഇതിനിടെ വിഷയം കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഉന്നയിച്ചതോടെ അവിടെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ട് എന്ന് കാട്ടി ബി.ജെ.പി. അംഗങ്ങള്‍ കെ.സി വേണുഗോപാലിനെ കടന്നാക്രമിച്ചു. 

കന്യാസ്ത്രീകളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് എം.പിമാരായ കെ.സി.  വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ഛത്തീസ്ഗഡില്‍ നിന്നുള്ള എം.പിമാരുടെ പ്രതികരണം. 

തങ്ങളുടെ സഹോദരിമാരെ ചിലര്‍ അവിടെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നുണ്ടെന്നും അവരെ സംസ്ഥാനത്തിന് പുറത്ത് ജോലിക്ക് കൊണ്ട് പോകുന്നുണ്ടെന്നും ഴെക.സി വേണുഗോപാലും കൊടിക്കുന്നിലും യാഥാര്‍ത്ഥ്യങ്ങള്‍ മറുവെച്ചാണ് കാര്യങ്ങള്‍ പറയുന്നതെന്നുമായിരുന്നു ബി.ജെ.പി എം.പിമാര്‍ ആക്രോശിച്ചത്. 

കന്യാസ്ത്രീകളുടെ അറസ്റ്റിന് പിന്നിലുള്ള ആര്‍.എസ്.എസിന്റെ ഹിന്ദുത്വ അജന്‍ഡ വെളിച്ചത്താകുന്ന തരത്തിലാണ് ബജ്റംഗ്ദള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ബി.ജെ.പി എം.പിമാര്‍ ശരിവയ്ക്കുന്ന കാഴ്ച  പാര്‍ലമെന്റില്‍ ദൃശ്യമായത്.

 

Advertisment