/sathyam/media/media_files/2025/03/23/KiFM7E3WizpC0eT13goJ.jpg)
അരീക്കോട്: മധ്യവയസ്‌കയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. പെരുമ്പടപ്പ് സ്വദേശി തൈവളപ്പില്‍ വീട്ടില്‍ മുഹമ്മദ് ഷഫീഖാ(45)ണ് അറസ്റ്റിലായത്.
ചാരിറ്റി ട്രസ്റ്റിന്റെ പേരിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പില്‍നിന്ന് മൊബൈല്‍ നമ്പറെടുത്ത് പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി പരാതിക്കാരിയെ വിവാഹ വാഗ്ദാനം നല്‍കി 2020 മുതല്‍ പീഡിപ്പിക്കുകയായിരുന്നു.
സ്ത്രീയില്‍നിന്ന് ആഭരണങ്ങളും പണവും തട്ടിയെടുത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ അരീക്കോട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ എറണാകുളത്ത് നിന്ന് പിടികൂടുകയായിരുന്നു.
പിടിയിലാകുമ്പോള്‍ പ്രതിക്കൊപ്പം ഫ്‌ളാറ്റില്‍ മറ്റൊരു സ്ത്രീയുമുണ്ടായിരുന്നു. ഭര്‍ത്താക്കന്മാര്‍ മരിച്ച സ്ത്രീകളെ ലക്ഷ്യം വച്ചാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us