Advertisment

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: ഭര്‍ത്താവിനെതിരായ കേസ്  വ്യാജമെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി യുവതി

തിരുവനന്തപുരത്തുവെച്ച് യുവതി സത്യവാങ്മൂലം ഒപ്പിട്ടുനല്‍കിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വ്യക്തമാക്കി.

New Update
5757575

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഭര്‍ത്താവിനെതിരായ കേസ് വ്യാജമെന്ന് യുവതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കഴിഞ്ഞമാസം 29നാണ് സത്യവാങ്മൂലം നല്‍കിയത്.

Advertisment

തിരുവനന്തപുരത്തുവച്ച് യുവതി സത്യവാങ്മൂലം ഒപ്പിട്ടുനല്‍കിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു. ഇതുള്‍പ്പെടെ കോടതിയില്‍ ഹാജരാക്കി കേസ് ക്വാഷ് ചെയ്യാനുള്ള അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. 

ഗാര്‍ഹികപീഡനക്കേസില്‍ മുമ്പ് പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണെന്ന് പറഞ്ഞ് കഴിഞ്ഞദിവസം പരാതിക്കാരി  വീഡിയോ പുറത്തുവിട്ടിരുന്നു.  അതേസമയം, കേസുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ പരാതികള്‍ക്കും തെളിവുണ്ടെന്നും കുറ്റപത്രം ഉടന്‍ കോടതിയില്‍ നല്‍കുമെന്നും പന്തീരാങ്കാവ് പോലീസ് അറിയിച്ചു. 

 

Advertisment