New Update

ആലപ്പുഴ: തൃശൂരില്‍നിന്ന് വന്‍ വിജയം നേടിയ സുരേഷ് ഗോപിയെ അഭിനന്ദിച്ച് ശോഭാ സുരേന്ദ്രന്‍. രണ്ടുവട്ടം തോറ്റിട്ടും തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സുരേഷ് ഗോപിയുടെ മാതൃക പാര്‍ട്ടി പിന്തുടരണമെന്ന് അവര്‍ പറഞ്ഞു.
Advertisment
''ഇനി ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. ആറ്റിങ്ങലില്‍തന്നെ നിന്നിരുന്നെങ്കില്‍ ജയിക്കുമായിരുന്നോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. പാര്‍ട്ടി സംവിധാനത്തിലൂടെ മാത്രമേ മൂന്നോട്ട് പോകാനാകൂ.
ബി.ജെ.പിയെ ബദലായി സി.പി.എം. പ്രവര്‍ത്തകര്‍ കാണുന്നു എന്നതിന് തെളിവാണ് ആലപ്പുഴയിലെ ചെങ്കോട്ടകളില്‍ എനിക്ക് ലഭിച്ച വോട്ടുകള്‍..'' - ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us