Advertisment

നാലു ദിവസം മുമ്പ് കാണാതായി; കണ്ണൂരില്‍  അഗതി മന്ദിരത്തിലെ അന്തേവാസി  തോട്ടില്‍ മരിച്ച നിലയില്‍

ചട്ടിവയലിലെ അഗതി മന്ദിരമായ സ്‌നേഹ ഭവനിലെ അന്തേവാസിയായ പനച്ചിക്കല്‍ സ്വദേശി ചന്ദ്രനാണ് മരിച്ചത്.

New Update
57474

കണ്ണൂര്‍: കണ്ണൂരില്‍ അഗതി മന്ദിരത്തിലെ അന്തേവാസിയുടെ മൃതദേഹം തോട്ടില്‍ നിന്ന് കണ്ടെത്തി. ചട്ടിവയലിലെ അഗതി മന്ദിരമായ സ്‌നേഹ ഭവനിലെ അന്തേവാസിയായ പനച്ചിക്കല്‍ സ്വദേശി ചന്ദ്രനാണ് മരിച്ചത്. കണ്ണൂര്‍ ചെറുപുഴ തിരുമേനിയിലെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അബദ്ധത്തില്‍ കാല്‍ വഴുതി വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ചന്ദ്രനെ കാണാതായിരുന്നു. തുടര്‍ന്ന് അഗതി മന്ദിരത്തിലെ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

Advertisment