Advertisment

കോട്ടയത്ത് രണ്ട് ദിവസം ഇടിമിന്നല്‍ സാധ്യത; ഇലവീഴാപ്പൂഞ്ചിറയിലും ഇല്ലിക്കല്‍കല്ലിലും പ്രവേശനം നിരോധിച്ചു

നിരോധനം ഞായറാഴ്ചയും തുടരും.

New Update
4242355

കോട്ടയം: ഇടിമിന്നല്‍ സാധ്യതയെത്തുടര്‍ന്ന് മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍കല്ല് എന്നിവിടങ്ങളില്‍ സഞ്ചാരികളുടെ പ്രവേശനം നിരോധിച്ച് ജില്ലാ കലക്ടര്‍ വി. വിഗ്നേശ്വരി ഉത്തരവിട്ടു. നിരോധനം ഞായറാഴ്ചയും തുടരും.

Advertisment

കോട്ടയം ജില്ലയില്‍ രണ്ടുദിവസം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച ഇല്ലിക്കല്‍കല്ലില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് മിന്നലേറ്റിരുന്നു. 12.30-നാണ് വിദ്യാര്‍ഥികള്‍ക്ക് മിന്നലേറ്റത്. കാലാവസ്ഥ മോശമായ അവസരങ്ങളില്‍ 3000ത്തിലധികം അടി ഉയരത്തിലുള്ള ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍കല്ല് എന്നിവിടങ്ങളിലെ സന്ദര്‍ശനം അപകടകരമാണ്. 

 

Advertisment