12 സെന്റ് സ്ഥലവും വീടുമുണ്ട്, ഒരു പെണ്‍കുട്ടിയെ  കണ്ടെത്തി വിവാഹം നടത്തി തരണം; ആവശ്യവുമായി യുവാവ് പോലീസ് സ്റ്റേഷനില്‍

കൊല്ലം മണ്ണൂര്‍ ഉണ്ണിക്കുന്നിന്‍പുറം മൂകുളുവിള വീട്ടില്‍  അനില്‍ ജോണാണ് കൊല്ലം കടയ്ക്കല്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്.

New Update
347777

കൊല്ലം: 12 സെന്റ് സ്ഥലവും വീടുമുണ്ട് തനിക്ക് ഒരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം ശരിയാക്കിത്തരണമെന്ന ആവശ്യവുമായി ഭിന്നശേഷിക്കാരനായ യുവാവ് പോലീസ് സ്റ്റേഷനില്‍. കൊല്ലം മണ്ണൂര്‍ ഉണ്ണിക്കുന്നിന്‍പുറം മൂകുളുവിള വീട്ടില്‍  അനില്‍ ജോണാണ് കൊല്ലം കടയ്ക്കല്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്. 

Advertisment

അനില്‍ ജോണിന്റെ മാതാപിതാക്കള്‍ മരിച്ചുപോയതിനെത്തുടര്‍ന്ന് തനിച്ചാണ് താമസിക്കുന്നത്. ഒരു കണ്ണിന് ചെറിയ കാഴ്ചക്കുറവുണ്ട്.  തൊഴിലുറപ്പ് ജോലിക്കും രാവിലെ പത്രമിടാന്‍ പോയും ലോട്ടറി വില്‍പന നടത്തിയുമാണ് ജീവിക്കുന്നത്.

നാട്ടുകാരോടും ബന്ധുക്കളോടും പള്ളിക്കാരോടും തനിക്കൊരു വിവാഹം ശരിയാക്കിത്തരാന്‍ പറഞ്ഞിട്ടും ആരും അതിന് തയാറാകാത്തകൊണ്ടാണ് പോലീസിനെ സമീപിച്ചതെന്ന് അനില്‍ പറഞ്ഞു. പരാതി യാഥാര്‍ഥ്യമാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടെന്നും എന്നാല്‍, ബ്രോക്കര്‍മാരോടും മറ്റും പറയാമെന്നല്ലാതെ എന്തെങ്കിലും ചെയ്യാന്‍ തങ്ങള്‍ക്കും കഴിയില്ലെന്നും കടയ്ക്കല്‍ എസ്.എച്ച്.ഒ. രാജേഷ് പറഞ്ഞു. 

Advertisment