വീട്ടില്‍ക്കയറി റിട്ട. വ്യോമസേന ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമം; ഒളിവില്‍പോയ മൂന്നംഗ സംഘം അറസ്റ്റില്‍

ഭീകരാന്തരീക്ഷം സ്യഷ്ടിച്ച ശേഷം പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു.

New Update
5465677

ആലപ്പുഴ: വീട്ടില്‍ക്കയറി റിട്ട. വ്യോമസേന ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ അറസ്റ്റില്‍. കൈതവന വാര്‍ഡില്‍ കുഴിയില്‍ചിറ വീട്ടില്‍ ഉദീഷ് (36), ഗുരുമന്ദിരം വാര്‍ഡില്‍ കടപ്പുറത്ത് തൈയ്യില്‍ വീട്ടില്‍ മാക്മില്ലന്‍ (24), സനാതനപുരം വാര്‍ഡില്‍ കോലോത്ത് വീട്ടില്‍ മധു മോഹനന്‍ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Advertisment

ഞായറാഴ്ച വൈകിട്ടാണ് സംഭവം. കൈതവന ബീന കോട്ടജില്‍ ജയകിഷോറി(56)നെ വീട്ടില്‍ക്കയറി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വീട്ടുപകരണങ്ങളും സ്‌കൂട്ടറും സൈക്കിളും തീവച്ച് നശിപ്പിക്കുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സ്യഷ്ടിച്ച ശേഷം പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു.

എസ്. എച്ച്.ഒ കെ.പി. ടോംസണിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ അജ്മല്‍ ഹുസൈന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ടി.ടി.  നെവിന്‍, മോഹന്‍കുമാര്‍, കോണ്‍സ്റ്റബിള്‍മാരായ വിപിന്‍ദാസ്, അംബീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. മൂന്ന് പ്രതികളും നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്.

Advertisment