ആലപ്പുഴയില്‍ പക്ഷിപ്പനി: മനുഷ്യരിലേക്ക് പടരാതിരിക്കാന്‍  ജില്ലയില്‍ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്; പരിശോധിച്ച സാമ്പിളുകളിലൊന്നിലും മനുഷ്യരില്‍ പോസിറ്റീവ് കേസ് കണ്ടെത്തിയിട്ടില്ല

നാലു ദിവസം മുമ്പ് പശ്ചിമബംഗാളില്‍ നാലു വയസുകാരിക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ ജാഗ്രത ശക്തമാക്കിയത്.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
644664

ആലപ്പുഴ: പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാന്‍ ആരോഗ്യവകുപ്പ് ജില്ലയില്‍ ജാഗ്രത ശക്തമാക്കി. പക്ഷിപ്പനി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയ ഏപ്രില്‍ മുതല്‍ ഇതുവരെ പരിശോധിച്ച സാമ്പിളുകളിലൊന്നിലും മനുഷ്യരില്‍ പോസിറ്റീവ് കേസ് കണ്ടെത്തിയിട്ടില്ല. 

Advertisment

എന്നാല്‍, മെക്‌സിക്കോയില്‍ പക്ഷിപ്പനി ബാധിച്ച് അടുത്തിടെ ഒരാള്‍ മരിക്കുകയും നാലു ദിവസം മുമ്പ് പശ്ചിമബംഗാളില്‍ നാലു വയസുകാരിക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ ജാഗ്രത ശക്തമാക്കിയത്.

പശ്ചിമബംഗാളിലെ പുതിയ കേസുള്‍പ്പെടെ ഇതുവരെ രാജ്യത്ത് രണ്ടു കേസാണ് മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2019-ലായിരുന്നു ആദ്യത്തേത്. എച്ച് 5 എന്‍ 2 വൈറസാണ് ആലപ്പുഴയില്‍ സ്ഥിരീകരിച്ചത്. ഇതേ വൈറസാണ് മെക്‌സിക്കോയില്‍ മനുഷ്യ ജീവന് ഭീഷണിയായത്. 
 
പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയാല്‍ ചികിത്സ നല്‍കാന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി സജ്ജമാണ്. വെന്റിലേറ്ററോടുകൂടിയ ഐ.സി.യു. സംവിധാനം പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ഇവിടെ ഒരുക്കിയിരുന്നു.

Advertisment