ഇടുക്കി: പെന്‍ഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് വൃദ്ധ ദമ്പതികള്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. ഭിന്നശേഷിക്കാരിയായ ഓമനയും ഭര്‍ത്താവ് ശിവദാസുമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
സി.പി.എം. പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
'ദയാവധത്തിന് തയ്യാര്‍' എന്ന ബോര്‍ഡും നീക്കം ചെയ്തു. പെന്‍ഷന്‍ ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സി.പി.എം നേതാക്കള്‍ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. പെന്‍ഷന്‍ ലഭിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് ശിവദാസനും ഓമനയും പറഞ്ഞു.
സി.പി.എം. നേതാക്കള്‍ നേരിട്ട് എത്തി ദമ്പതികള്‍ക്ക് ആയിരം രൂപയും കൈമാറി. മുടങ്ങിയ പെന്‍ഷന്‍ കിട്ടുന്നത് വരെ മാസം തോറും 1600 രൂപ വീതം നല്‍കുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് വാഗ്ദാനം. ബി.ജെ.പി പ്രവര്‍ത്തകര്‍ ഒരു മാസത്തെ പെന്‍ഷനും അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റും നല്‍കി.