Advertisment

കാട് വെട്ടിത്തെളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു; തൊഴിലാളിക്ക് രക്ഷകരായി എക്‌സൈസ് ഉദ്യോഗസ്ഥര്‍

മാഹി ടൗണിന് സമീപമുള്ള പറമ്പില്‍ കാട് വൃത്തിയാക്കുന്നതിനിടെ പവിത്രന്‍ എന്നയാള്‍ക്കാണ്  വൈദ്യുതാഘാതമേറ്റത്.

New Update
6466

കണ്ണൂര്‍: കാട് വെട്ടിത്തെളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ തൊഴിലാളിയെ രക്ഷിച്ച് എക്‌സൈസ് ഉദ്യോഗസ്ഥര്‍. മാഹി ടൗണിന് സമീപമുള്ള പറമ്പില്‍ കാട് വൃത്തിയാക്കുന്നതിനിടെ പവിത്രന്‍ എന്നയാള്‍ക്കാണ്  വൈദ്യുതാഘാതമേറ്റത്. വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. 

Advertisment

എന്തോ ശബ്ദം കേള്‍ക്കുകയും മിന്നല്‍ പോലൊരു വെളിച്ചം കാണുകയും ചെയ്ത സമീപത്തെ ന്യൂ മാഹി എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ അവിടേക്ക് ഓടിയെത്തി.

പവിത്രനെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.കെ. ഷിബു വൈദ്യുതി ബന്ധത്തില്‍ നിന്നും വേര്‍പ്പെടുത്തി. തുടര്‍ന്ന് പ്രഥമ ശുശ്രൂഷ നല്‍കിയശേഷം മാഹി ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചു. 

അപകട നില തരണം ചെയ്ത് ആശുപത്രിയില്‍ നിന്നും തിരിച്ചു വരവെ, തന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന എക്‌സൈസ് ഉദ്യോഗസ്ഥരെ ചേര്‍ത്ത് പിടിച്ച് പവിത്രന്‍ നന്ദി പറഞ്ഞു. 

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (G) വി.കെ. ഷിബു, പ്രിവന്റീവ് ഓഫീസര്‍ (G) കെ. രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ വി.കെ.  ഫൈസല്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

 

Advertisment