Advertisment

ഓസ്ട്രേലിയയിലെ സിഡ്നിയില്‍ രണ്ടു മലയാളി  യുവതികള്‍ കടലില്‍ വീണു മരിച്ചു

നടാല്‍ നാറാണത്ത് പാലത്തിനു സമീപം ഹിബയില്‍ മര്‍വ ഹാഷിം (35), കൊളത്തറ നീര്‍ഷാ ഹാരിസ് (ഷാനി-38) എന്നിവരാണ് മരിച്ചത്.

New Update
5335

കണ്ണൂര്‍: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ രണ്ടു മലയാളി യുവതികള്‍ കടലില്‍ വീണു മരിച്ചു. പാറക്കെട്ടിലിരുന്നപ്പോള്‍ തിരമാലകള്‍ വന്നിടിച്ച് കടലില്‍ വീഴുകയായിരുന്നു. നടാല്‍ നാറാണത്ത് പാലത്തിനു സമീപം ഹിബയില്‍ മര്‍വ ഹാഷിം (35), കൊളത്തറ നീര്‍ഷാ ഹാരിസ് (ഷാനി-38) എന്നിവരാണ് മരിച്ചത്. നീര്‍ഷയുടെ സഹോദരി റോഷ്ന പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇന്നലെ പ്രാദേശിക സമയം വൈകിട്ട് 4.30നായിരുന്നു അപകടം. സിഡ്നി സതര്‍ലന്‍ഡ് ഷെയറിലെ കുര്‍ണെലില്‍ അവധിയാഘോഷത്തിന് എത്തിയതായിരുന്നു യുവതികള്‍. പോലീസിന്റെ ഹെലികോപ്റ്റര്‍ രക്ഷാസംഘമെത്തി ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisment