സുഖമില്ലെന്ന് പറഞ്ഞ് സ്‌കൂളില്‍നിന്ന് പോയി;  വര്‍ക്കലയില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ കാണാതായി

ചിലക്കൂര്‍ ആലിയിറക്കം സ്വദേശി കൈലാസ് ഷാജി(18)യെയാണ് കാണാതായത്.

New Update
5667677

കൊല്ലം: വര്‍ക്കലയില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ കാണാതായി. ചിലക്കൂര്‍ ആലിയിറക്കം സ്വദേശി കൈലാസ് ഷാജി(18)യെയാണ് കാണാതായത്. കൈലാസ് വീട്ടില്‍ എത്താതെ വന്നതോടെ ബന്ധുക്കള്‍ വര്‍ക്കല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ശിവഗിരി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ കൈലാസ് തിങ്കളാഴ്ച സ്‌കൂളില്‍ പോയശേഷം മടങ്ങിയെത്തിയില്ലെന്നാണ് പരാതി. സുഖമില്ലെന്ന് പറഞ്ഞ്  കൈലാസ്  നേരത്തെ സ്‌കൂളില്‍ നിന്നും പോയെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

Advertisment
Advertisment